യുഎഇയുടെ 10ാമത് പതാകദിനത്തോട് അനുബന്ധിച്ച് പതാകയെ അപമാനിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയുടെ ദേശീയ ചിഹ്നങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടെയാണ് പരിഗണിക്കേണ്ടത്. പതാകയെ അപമാനിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ 25 വർഷം വരെ തടവോ 500,000 ദിർഹം പിഴയോ ചുമത്തും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ച ആഹ്വാനത്തെത്തുടർന്ന് നിവാസികൾ നാളെ രാവിലെ 11 മണിക്ക് ലക്ഷക്കണക്കിന് പതാകകൾ ഒരേസമയം ഉയർത്തും. സർക്കാർ കെട്ടിടങ്ങൾ, സ്വകാര്യ ഓഫീസുകൾ, വീടുകൾ, സ്ക്വയറുകൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലും നാളെ പതാകകൾ ഉയരും.