അൽഐനിൽ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ഡ്രൈവർക്ക് 600,000 ദിർഹം പിഴ ചുമത്തി കോടതി. പിഴ തുക ഇരയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. താൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ അശ്രദ്ധമായി വാഹനമോടിച്ചയാൾ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് അപകടത്തിൽപ്പെട്ടയാൾ കോടതിയിൽ പറഞ്ഞു.
അപകടത്തിൽ തനിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് വാഹനമോടിക്കുന്നയാൾ 1 ദശലക്ഷം ദിർഹം നൽകണമെന്ന് ഇര ആവശ്യപ്പെട്ടു. താൻ ചികിത്സിച്ച നിരവധി ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകളും ഇയാൾ കോടതിയിൽ ഹാജരാക്കി. തുടർന്ന് ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 600,000 ദിർഹം പരാതിക്കാരന് നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.