ദില്ലി: കേന്ദ്രസർക്കാർ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ സർവ്വകാല റെക്കോർഡിലേക്ക്. ഇരുരാജ്യങ്ങളും അതിശക്തമായി തുടരുന്നുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വാർഷിക വ്യാപാര കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നും ഏറ്റവും കടുതൽ കയറ്റുമതി നടന്ന രണ്ടാമത്തെ രാജ്യമാണ് യുഎഇ.
അമേരിക്കയാണ് ഇന്ത്യയുടെ പ്രധാനമതി കയറ്റുമതി കേന്ദ്രം. 2022-23 സാമ്പത്തിക വർഷത്തിൽ കണക്കുകളിലാണ് യുഎഇ – ഇന്ത്യ വ്യാപാരം ഇത്രയും ശക്തിപ്പെട്ടു എന്ന് വ്യക്തമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ആറ് ശതമാനം ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി നടന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെ പിന്തള്ളി നെതർലെൻഡ്സ് നാലാം സ്ഥാനത്തേക്ക് എത്തി. യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ഇന്ത്യയിൽ നിന്നും ഉയർന്ന തോതിലുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങൾ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഇതാണ് നെതർലൻഡ്സ് പ്രധാന വ്യാപാര പങ്കാളിയായി മാറാനുള്ള ഒരു കാരണം.
ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തിയ രാഷ്ട്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും യുഎഇയുണ്ട്. ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എണ്ണയാണ് റഷ്യയുടെ ഇറക്കുമതിയിൽ പ്രധാനം. അറബ് രാഷ്ട്രങ്ങളിൽ യുഎഇ കഴിഞ്ഞാൽ സൗദ്ദിയാണ് ഇന്ത്യയുടെ മറ്റൊരു സുപ്രധാന വ്യാപാര പങ്കാളി. കയറ്റുമതി പട്ടികയിൽ എട്ടാം സ്ഥാനത്തും ഇറക്കുമതി പട്ടികയിൽ അഞ്ചാം സ്ഥാനത്തും സൗദിയാണ്. എണ്ണയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും 150 ശതമാനത്തിലേറെ വർധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്.