ഇന്ത്യന്‍ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നത് വീക്ഷിക്കുമ്പോള്‍ താന്‍ പുളകിതനായിരുന്നുവെന്ന് യു.എ.ഇ ബഹിരാകാശ യാത്രികനായ സുല്‍ത്താന്‍ അല്‍ നയാദി.
മനുഷ്യ നിര്‍മിത വസ്തു ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷം യഥാര്‍ത്ഥത്തില്‍ സ്വപ്ന തുല്യമായ ഒന്നാണ്. അവര്‍ (ഇന്ത്യ) അത് സാധിച്ചെടുത്തു എന്നും അല്‍ നയാദി പറഞ്ഞു. ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സുല്‍ത്താന്‍ അല്‍ നയാദി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു തുടക്കം മാത്രമാണ്. മറ്റു രാജ്യങ്ങളും ഇന്ത്യയുടെ പാത പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേഷണം നടത്തുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ഇന്നലെ വൈകീട്ട് ഇന്ത്യന്‍ സമയം 6.04നാണ് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ഇന്ന് ലാന്‍ഡറില്‍ നിന്ന് റോവര്‍ ചന്ദ്രനിലിറങ്ങി ചലിച്ചു തുടങ്ങിയെന്ന് ഐ.എസ്.ആര്.ഒ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയുടെ അശോക സ്തംഭത്തിന്റെ മുദ്രയും ഐ.എസ്.ആര്.ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു.
ഇന്ത്യ ചന്ദ്രനില്‍ നടന്നു തുടങ്ങിയെന്നാണ് ഐ.എസ്.ആര്.ഒ എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചത്. റോവറിലെ സോളാര്‍ പാനല്‍ വിടര്‍ന്നിട്ടുണ്ട്. 14 ദിവസമാണ് റോവര്‍ ചന്ദ്രനില്‍ പര്യവേഷണം നടത്തുക.
41 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തത്. ചന്ദ്രയാന്‍ മൂന്നിന്റെ ലൂണാര്‍ മൊഡ്യൂളില്‍ വിക്രം ലാന്‍ഡര്‍, 26 കിലോ ഭാരമുള്ള പ്രഗ്യാന്‍ എന്നിവ അടങ്ങിയിരുന്നു.