തിരുവനന്തപുരം: : നെയ്യാറ്റിൻകരയിൽ ‘സമാധി’യിരുത്തിയെന്ന് പറയുന്ന ഗോപൻസ്വാമിയുടെ മൃതദേഹം പുറത്തെടുക്കാൻ അനുവദിക്കില്ലെന്ന് കുടുംബം.കളക്ടറുടെ ഉത്തരവ് പ്രകാരം കല്ലറ തുറന്ന് ഗോപൻസ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോകാൻ പൊലീസ് എത്തിയെങ്കിലും കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗോപൻസ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പിലേക്ക് ഓടിയെത്തി കുത്തിയിരുന്നു.
ഇവർക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. സംഘടനകളും സ്ഥലത്തുണ്ട്. ഒടുവിൽ കുടുംബാംഗങ്ങളെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം സമാധിപീഠത്തിന് സമീപത്തുനിന്ന് മാറ്റിയത്.മണിയൻ എന്ന ഗോപൻസ്വാമി(69) സമാധിയായതിനെത്തുടർന്ന് പത്മപീഠത്തിലിരുത്തി കോൺക്രീറ്റ് അറയിൽ സംസ്കരിച്ചെന്നാണ് മക്കൾ പോലീസിനു നൽകിയ മൊഴി.
മരണവിവരം അയൽവാസികളെപ്പോലും അറിയിക്കാത്തതിനെത്തുടർന്നാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചത്.അതേസമയം,കല്ലറ തുറക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാർ പ്രതിഷേധിക്കുന്നുമുണ്ട്.