ഈ വര്‍ഷം അവസാനത്തോടെ പ്രാദേശിക ഫാമുകളിൽ നിന്നും ഉൽപ്പാദകരിൽ നിന്നും 30 ശതമാനം ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യുഎഇ. 2030ഓടെ 100 ശതമാനം ഭക്ഷ്യവസ്തുക്കളും പ്രാദേശികതലത്തില്‍ ഉല്പാദിപ്പിക്കുകയാണ് യുഎഇയുടെ ലക്ഷ്യം.
യുഎഇ കാലാവസ്ഥാമാറ്റ, പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽംഹെരിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യം ഭക്ഷ്യസുരക്ഷ നേടുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം അവസാനത്തോടെ പ്രദേശികതലത്തില്‍ 30 ശതമാനം അവശ്യഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കാനുള്ള തീരുമാനം. പുതിയ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ റസ്റ്റോറന്റുകള്‍, കാറ്ററിങ് കമ്പനികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ 30 ശതമാനം അടിസ്ഥാന ഭക്ഷ്യ ഉല്പന്നങ്ങള് പ്രാദേശികതലത്തില്‍ ഉല്പാദിപ്പിച്ചെടുക്കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
ചിക്കന്‍, മുട്ട, ഈന്തപ്പഴം, ഗ്രീന്‍ലീവ്സ്, തക്കാളി തുടങ്ങിയവയാണ് പ്രാദേശിക തലത്തില്‍ ഉല്പാദിപ്പിക്കാന് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ പ്രാദേശിക തലത്തിലുള്ള ഭക്ഷ്യ ഉല്പാദനം 30 ശതമാനത്തില്‍ നിന്നും 70 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്. രാജ്യം 2030ഓടെ ഭക്ഷ്യ ഉല്പന്നങ്ങളുടെ ഉല്പാദനത്തില് 100 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാനാണ് ഈ നടപടികൾ. ദേശീയ, സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയമാണ് ഭക്ഷ്യസുരക്ഷയെന്നും യുഎഇ പരിസ്ഥിതി മന്ത്രി അഭിപ്രായപ്പെട്ടു.