മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി കെ.വി ബഷീറാണ് മസ്കത്ത് റുവിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. 52 വയസ്സായിരുന്നു. ഒമാനിൽ കോഫീ ഷോപ്പ് നടത്തി വരികയായിരുന്നു ബഷീർ. മസ്കത്ത് കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു ബഷീർ. സഫീറയാണ് ബഷീറിൻ്റെ ഭാര്യ. മുഹമ്മദ് ഡാനിഷ്, ദിൽഷ ഫാത്തിമ, ഹംദാൻ, മിൻസ സൈനബ്, എന്നിവർ മക്കളാണ്.
ആലപ്പുഴ സ്വദേശി ബഹ്റെനിൽ ഹൃദയാഘാതം മൂലം മരിച്ചു. മിൽമ ഗ്രയിൻസ് ജീവനക്കാരൻ ചാക്കോ തോമസാണ് മരിച്ചത്. 55 വയസ്സായിരുന്നു. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചാക്കോ തോമസിനെ ഒപ്പമുള്ളവർ സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ചാക്കോ തോമസ് ആലപ്പുഴ ജില്ലയിലെ മാന്നാർ സ്വദേശിയാണ്. സൽമാനിയ ആശുപത്രിയിൽ നഴ്സായ എസ്തറാണ് ഭാര്യ. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ഇവരെല്ലാം ഹൈദരാബാദിലാണുള്ളത്.