ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ട്വിറ്ററിൽ നിർണായക മാറ്റങ്ങൾ വരുമെന്ന് സൂചന. യൂസർ വെരിഫിക്കേഷൻ പ്രക്രിയകൾ നവീകരിക്കാനാണ് മസ്കിൻ്റെ തീരുമാനം. ട്വിറ്ററിൽ ബ്ലൂ ടിക് ഉള്ള വേരിഫൈഡ് ആളുകളിൽനിന്ന് പ്രതിമാസം നിശ്ചിത തുക ഈടാക്കാൻ പദ്ധതിയുള്ളതായി ടെക്നോളജി ന്യൂസ്ലെറ്ററായ പ്ലാറ്റ്ഫോർമറിൻ്റെ റിപ്പോർട്ട്.
പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾ തിരിച്ചറിയാനാണ് ബ്ലൂ ടിക് നൽകുന്നത്. പ്രതിമാസം 4.99 ഡോളർ നൽകി ഉപയോക്താക്കൾ ബ്ലൂ ടിക് വരിക്കാരാകണമെന്ന പ്രഖ്യാപനത്തിനാണ് സാധ്യത. 90 ദിവസം സമയം നൽകിയിട്ടും പണം അടച്ചില്ലെങ്കിൽ അവരുടെ അക്കൗണ്ടുകളിൽനിന്ന് ബ്ലൂ ടിക് ബാഡ്ജുകൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.