ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ മരണത്തിൽ രാജ്യം ഏഴ് ദിവസത്തെ ദുഖാചരണം നടത്തും. വിദേശത്തുള്ള മകൾ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ചയാകും സംസ്കാരം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിലാണ് മൻമോഹൻ സിങിന്റെ അന്ത്യം.
ഭൗതികശരീരം കോൺഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. സമയക്രമത്തിൽ തീരുമാനം പിന്നീട് അറിയിക്കും.2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി.2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ഈ വർഷം ആദ്യമാണ് രാജ്യസഭയിൽനിന്ന് വിരമിച്ചത്.
ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു.