ജീവനക്കാര്‍ക്കായി ആസ്ഥാനത്ത് ചെറു കിടപ്പുമുറികള്‍ ഒരുക്കി ട്വിറ്ററിന്റെ മേധാവി ഇലോണ്‍ മസ്ക്. സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്റര്‍ ആസ്ഥാനമന്ദിരത്തിലെ മുറികളെയാണ് ചെറു കിടപ്പുമുറികളാക്കി മാറ്റിയിരിക്കുന്നത്. അത്യധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് രാത്രിയിൽ വൈകിയും ഓഫീസില്‍ തന്നെ കഴിയാനുള്ള സൗകര്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
മുറിയിൽ തെളിഞ്ഞ ഓറഞ്ച് നിറത്തിലുള്ള കാര്‍പ്പറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ജാലകവിരിപ്പുകളുടെ നിറം അനാകര്‍ഷകമാണെന്നും കിടക്ക വൃത്തിയായി ഒരുക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കട്ടിലിനരികില്‍ തടികൊണ്ടുള്ള മേശയും രണ്ട് കസേരകളും വലിയ വര്‍ക്ക് മോണിറ്ററുകളുമുണ്ട്.
ജീവനക്കാർ തിങ്കളാഴ്ച ഓഫീസിലെത്തിയപ്പോഴാണ് പുതുതായി പ്രത്യക്ഷപ്പെട്ട ചെറുകിടപ്പുമുറികള് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാൽ ഇത്തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതായി മസ്കോ കമ്പനിയോ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് ഒന്നും നേരത്തേ നല്‍കിയിരുന്നില്ല. അതിനാല്‍ത്തന്നെ ജീവനക്കാര്‍ പുതിയസംവിധാനങ്ങള്‍ കണ്ട് അമ്പരക്കുകയാണുണ്ടായത്. ഓരോ നിലകളിലും നാലുമുതല്‍ എട്ടുവരെ ഇത്തരത്തിലുള്ള മുറികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.