ട്വിറ്റർ അപ്രതീക്ഷിതമായി പണിമുടക്കി. ഇതോടെ ലോകമെമ്പാടമുള്ള ഉപഭോക്താക്കൾക്ക് പ്ലാറ്റ്ഫോം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച മറ്റു വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
അതേസമയം ട്വിറ്റർ ഡൗൺ ആണെന്ന വിവരം ഡൗൺ ഡിടക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലർക്ക് ലോഗ് ഇൻ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കിൽ നേരത്തെ ലോഗ് ഇൻ ആയവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കാനാണ് ബുദ്ധിമുട്ട്. ഇതോടെ പതിനായിരത്തിലേറെ അമേരിക്കൻ ഉപഭോക്താക്കളുടെയും ഇന്ത്യയിലെ നിരവധി ഉപഭോക്താക്കളുടെയും ട്വറ്റർ അക്കൗണ്ട് തുറക്കാൻ സാധിക്കുന്നില്ല.