2024ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ട്രംപ് നാമനിർദേശം നൽകി. ‘അമേരിക്കയുടെ തിരിച്ചുവരവ് ഇപ്പോള്‍ ആരംഭിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് തന്റെ സ്ഥാനര്‍ഥി പ്രഖ്യാപനം നടത്തിയത്.
‘‘അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു. അമേരിക്കയെ കൂടുതൽ ഉത്കൃഷ്ടവും മഹത്തരവുമാക്കാൻ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി സ്ഥാനാർഥിയാകുന്ന വിവരം ഇന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു’ – ഫ്ലോറിഡയിലെ പരിപാടിയിൽ ട്രംപ് പറഞ്ഞു.
2016 ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും യുഎസ് പ്രസിഡന്റായി വിജയിച്ച ഇദ്ദേഹം 2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.