അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വിമർശനങ്ങളുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന് രാജ്യത്തിന്റെ ശത്രുവാണെന്ന് ട്രംപ് പറഞ്ഞു . പെന്‍സില്‍വാനിയയില്‍ ശനിയാഴ്ച നടന്ന റാലിക്കിടെയാണ് ബൈഡനുനേരെയുള്ള ട്രംപിന്റെ വിവാദപരാമർശമുണ്ടായത്.
ഫ്ളോറിഡയിലെ ട്രംപിന്റെ വീട്ടില്‍ കഴിഞ്ഞ മാസം എഫ്ബിഐ പരിശോധന നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബൈഡനെതിരെയുള്ള രൂക്ഷ പരാമർശങ്ങള്‍ ട്രംപ് ഉന്നയിച്ചിരിക്കുന്നത്. നീതിക്കെതിരെയുള്ള പരിഹാസമായിരുന്നു റെയ്ഡെന്നും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നതെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഭരണകൂടത്തിന്റെ അധികാര ദുരുപയോഗത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന് ട്രംപ് വിമർശിച്ചു . സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട നീതിന്യായ വകുപ്പും എഫ്ബിഐയും പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നതെന്നും ബൈഡന്റെ ഭരണകൂടമാണ് റെയ്ഡിന് നേതൃത്വം കൊടുക്കുന്നതെന്നും ട്രംപ് പറഞ്ഞു.