കാഠ്മണ്ഡു: നേപ്പാളിൽ ടേക്ക് ഓഫിനിടെ 19 യാത്രക്കാരുമായി വിമാനം അപകടത്തിൽപ്പെട്ടു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അഞ്ച് യാത്രികർ അപകടത്തിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്. റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന.
സൗര്യ എയർലൈൻസിന്റെ എയർക്രാഫ്റ്റാണ് അപകടത്തിൽപ്പെട്ടതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.ജീവനക്കാരുൾപ്പടെ വിമാനത്തിൽ 19 യാത്രികരാണ് ഉണ്ടായിരുന്നത്. പൊഖറയിലേക്കുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.
പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.