ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ദുബായിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തോൽപിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജക്ക് പകരം അക്സര്‍ പട്ടേല്‍ ഇന്ന് കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന ഹര്‍ദിക് പാണ്ഡ്യ ഇന്ന് ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തും.
ഇന്ത്യന്‍ സ്ക്വാഡ്: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ശ്രേയസ്സ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി, അക്സര്‍ പട്ടേല്‍, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, അര്‍ഷദീപ് സിംഗ്, ആവേഷ് ഖാന്, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, രവി ബിഷ്നോയ്, രവിചന്ദ്രന്‍ അശ്വിന്, യുവേന്ദ്ര ചഹല്‍
ഇന്ത്യയുടെ സൂപ്പര്‍ ഫോർ മത്സര ക്രമം:
സെപ്റ്റംബര്‍-4 ഞായറാഴ്ച-ഇന്ത്യ-പാക്കിസ്ഥാന്
സെപ്റ്റംബര്‍-6 ചൊവ്വാഴ്ച, ഇന്ത്യ-ശ്രീലങ്ക
സെപ്റ്റംബര്‍-8 വ്യാഴാഴ്ച, ഇന്ത്യ-അഫ്ഗാനിസ്ഥാന്
മറ്റ് ടീമുകളുടെ മത്സരക്രമം:
സെപ്റ്റംബര്‍-7 ബുധനാഴ്ച, പാക്കിസ്ഥാന്-അഫ്ഗാനിസ്ഥാന്
സെപ്റ്റംബര്‍-9 വെള്ളിയാഴ്ച, പാക്കിസ്ഥാന്-ശ്രീലങ്ക
ഫൈനല്‍-സെപ്റ്റംബര്‍ 11ന്, ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ തമ്മില്‍