തൃശ്ശൂർ: തൃശ്ശൂർ സ്വദേശിയായ പ്രവാസി വ്യാപാരി യുഎഇയിലെ ഫുജൈറയിൽ നിര്യാതനായി. പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി ചീരംപറമ്പിൽ സബാഹുസ്സലാം ആണ് കൽബയിൽ വച്ച് മരണപ്പെട്ടത്. 49 വയസ്സായിരുന്നു.
ഫുജൈറയിൽ അൽ സെത്തൂൻ ഗ്രൂപ്പ് ഓഫ് ഫാർമസിയുടെ ഉടമയായിരുന്നു. സിപി മൊയ്തുണ്ണി മൌലവി – സുഹറ ദമ്പതികളുടെ മകനാണ്. ഷീജയാണ് ഭാര്യ. യുംന, യുസ്റ, ഹിഷാം എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സുഹൃത്തുകൾ അറിയിച്ചു.