അബ്ഷീർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിലെ മൊബൈൽ നമ്പറിൽ മാറ്റം വരുത്താമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. മൂന്ന് രീതികളാണ് ഇതിനായി ആഭ്യന്തരമന്ത്രാലയം പരിചയപ്പെടുത്തിയത്.
മൊബൈൽ നമ്പർ പുതുക്കാനുള്ള രീതികൾ
1) പഴയ മൊബൈൽ നമ്പറുകൾ നിലവിലുണ്ടാവുകയും അതിലൂടെ അക്കൗണ്ട് തുറക്കാൻ കഴിയുകയും ചെയ്യണം. ശേഷം അബ്ഷീർ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്ത് ‘ യൂസർ ഇൻഫർമേഷൻ ‘ (user information )എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് ആവശ്യമായ വിവരങ്ങളും മൊബൈൽ നമ്പറും നൽകി വിവരങ്ങൾ സേവ് ചെയ്യുക. മൊബൈലിലേക്ക് വരുന്ന ഒ ടി പി കോഡ് അബ്ഷീർ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തണം. അതോടെ പുതിയ മൊബൈൽ നമ്പർ രജിസ്റ്റർ ആവും.
2) പഴയ മൊബൈൽ നമ്പർ റദ്ദാകുകയോ ചെയ്താൽ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കില്ല. അതിന് അടുത്തുള്ള അബ്ഷീർ സെൽഫ് സർവീസ് മെഷീനിന്റെ സഹായം തേടാം. മെഷീനിൽ ‘ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക ‘ (update mobi number )എന്ന ഓപ്ഷൻ തെരെഞ്ഞെടുത്ത ശേഷം പുതിയ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുക. അപ്പോൾ തന്നെ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ ടി പി കോഡ് മെഷീനിൽ രേഖപ്പെടുത്തിയാൽ പുതിയ നമ്പർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ആവും.
3) ഉപഭോക്താവിന്റെ തിരിച്ചറിയൽ കാർഡിൽ മൊബൈൽ നമ്പർ മറ്റേതെങ്കിലുമാണെങ്കിൽ അബ്ഷീർ മെഷീൻ സന്ദർശിക്കുക. ശേഷം മൊബൈൽ നമ്പർ മാറ്റുക (change mobile number )എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ശേഷം ആവശ്യമായ വിവരങ്ങൾ നൽകുമ്പോൾ മൊബൈൽ നമ്പർ മാറ്റാനുള്ള ഓപ്ഷൻ നൽകും. എന്നാൽ പുതിയ മൊബൈൽ നമ്പർ ചേർക്കാൻ തിരിച്ചറിയൽ കാർഡിലെ അതേ മൊബൈൽ നമ്പർ ആവശ്യമാണ്.