ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ നിഷ്ക മൊമന്‍സ് ജ്വല്ലറി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജ്വല്ലറിയുടെ ബ്രാന്റ് അമ്പാസിഡര്‍ കൂടിയായ സിനിമാതാരം സാമന്ത റൂത്ത് പ്രഭു ജ്വല്ലറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദുബായ് കരാമസെന്ററിലാണ് പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സ്വര്‍ണം, വജ്രം, വിലയേറിയ കല്ലുകള്‍, കുട്ടികള്‍ക്കുള്ള ആഭരണങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ അതിമനോഹര ശേഖരമാണ് ജ്വല്ലറിയില്‍ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സിനിമാതാരം സാമന്ത റൂത്ത് പ്രഭു ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിഷ്കയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് സാമന്ത പറഞ്ഞു. സ്വര്‍ണം, വജ്രം, വിലയേറിയ കല്ലുകള്‍, കുട്ടികള്‍ക്കുള്ള ആഭരണങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ അതിമനോഹര ശേഖരമാണ് ജ്വല്ലറിയില്‍ ഒരുക്കിയിരിക്കുന്നത്.

നിഷ്ക മൊമെന്റസ് ജൂവലറി ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോറിക്കാപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് നിഷിന് തസ്ലിം പറഞ്ഞു.നിഷ്കയുടെ യു.എ.ഇയിലെ സമാരംഭത്തോടെ മൊറിക്കാപ്പ് ഗ്രൂപ്പ് ആഗോള വിപുലീകരണമാണ് നടപ്പാക്കിയതെന്ന് ജ്വല്ലറി മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വലിയ ഓഫറുകളും ജ്വല്ലറി പ്രഖ്യാപിച്ചിട്ടുണ്ട്. മെഗാ സമ്മാനമായി മെഴ്സിഡസ് ബെന്‍സ് ഉള്‍പ്പെടെ ഒരുക്കിയാണ് ജ്വല്ലറി ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. അതോടൊപ്പം പണിക്കൂലിയില്‍ 50 ശതമാനം കുറവുമുള്‍പ്പെടെ മറ്റ് ഓഫറുകളും വരും ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
