എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശ രാജ്യങ്ങളിലെ യുഎഇ എംബസികളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. സെപ്റ്റംബര്‍ 9, വെള്ളിയാഴ്ച ആരംഭിക്കുന്ന ദുഃഖാചരണം സെപ്റ്റംബര്‍ 12 തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തോടും ബ്രിട്ടനിലെ ജനങ്ങളോടും യുഎഇ സര്‍ക്കാര്‍ അനുശോചനം അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് സെപ്റ്റംബര്‍ 9, വെള്ളിയാഴ്ച ഒമാനിലും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഒമാന്റെ എംബസികളിലും വെള്ളിയാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു.