ജോലിയും വരുമാനവും ഇല്ലാതെ അനധികൃതമായി കുവൈറ്റിൽ താമസിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നലൽകി അധികൃതർ. ആവശ്യത്തിന് വരുമാനം ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവരെ നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്നവർക്ക് കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത കൂടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
15000 പ്രവാസികളെയാണ് ഇതിനകം നാടുകടത്തിയത്. താത്കാലിക ജോലിക്കാരും വഴിയോര കച്ചവടക്കാരുമായിരുന്നു ഇവരിലേറെയും. പിടികൂടിയവരില്‍ അധികവും ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരാണെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി. അതേസമയം അനുമതിയോടെയുള്ള താമസമാണെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ പിടികൂടി നാടുകടത്തുമെന്നും സുരക്ഷാസേനയുടെ മുന്നറിയിപ്പുണ്ട്.