സ്നേഹത്തിൻ്റെയും നന്മയുടെയും സമൃദ്ധിയുടെയും പ്രതീകമായി മലയാളികൾക്കിന്ന് തിരുവോണം. കോവിഡ് പേടി ഇല്ലെങ്കിലും കാലാവസ്ഥയും പ്രതികൂലമാണ് ഓണക്കാലത്ത്. കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ലാത്ത മലയാളികൾ ഇക്കുറി പക്ഷേ ഓണം പൊലിമയോടെ ആഘോഷമാക്കാനുള്ള തിരക്കിലാണ്. കഴിഞ്ഞ രണ്ട് വർഷം കൊവിഡ് മഹാമാരി ഓണം കൊണ്ടുപോയി.
ലോകത്ത് എവിടെയായാലും മലയാളിക്ക് ഓണമെന്നാൽ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണ്. അത്തം പത്തോണമെന്നാണ് പറയുന്നത്. അത്തം മുതൽ തുടങ്ങുന്ന ആഘോഷമാണ് ഇന്ന് പൂർണമാകുന്നത്.
മനുഷ്യരെല്ലാം സമത്വത്തോടെ വസിച്ചിരുന്നൊരു വറുതിയില്ലാക്കാലത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് ഓരോ ഓണക്കാലവും. ഓണക്കോടിയുടുത്ത് പൂക്കളവും സദ്യയുമൊക്കെ ഒരുക്കി മാവേലിമന്നനെ വരവേൽക്കുന്ന എല്ലാ മലയാളികൾക്കും ഓണാശംസകൾ.