ജിദ്ദ, മക്ക നേരിട്ടുള്ള പാതയുടെ മൂന്നാം ഘട്ടം പൂർത്തിയായതായി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം അറിയിച്ചു. ആകെ 73 കിലോമീറ്റർ നീളമുള്ള പാതയുടെ 27 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ട പ്രവൃത്തികളാണ് പൂർത്തിയായത്.
20 കിലോമീറ്റർ നീളമുള്ള പദ്ധതിയുടെ നാലാം ഘട്ട പ്രവർത്തികൾ പുരോഗമിക്കുകയാണ്. റോഡ് യാഥാർഥ്യമാവുന്നതോടെ ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്കുള്ള ദൂരം ഗണ്യമായി കുറയും.
ഇതോടൊപ്പം ഹറമൈൻ എക്സ്പ്രസ്വേയിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാനും പുതിയ പാത സഹായിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റിനുള്ളിൽ പുതിയ റൂട്ടിലൂടെ മക്ക ഫോർത്ത് റിങ് റോഡിലെത്താൻ കഴിയുമെന്നതാണ് ഏറ്റവും ശ്രദ്ധേയം.