താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ അറസ്റ്റിൽ. മലപ്പുറം താനൂരിൽ കഴിഞ്ഞ ദിവസം 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്ക്’ ബോട്ടുടമയായ നാസറാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.
നാസറിന്റെ സഹോദരനെയും അയൽവാസിയെയും കൊച്ചി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തതിരുന്നു. നാസറിന്റെ ജാമ്യത്തിനായി അഭിഭാഷകനെ കാണാൻ കൊച്ചിയിലെത്തിയതായിരുന്നു ഇരുവരും. ഇവരുടെ പക്കൽ നിന്നും നാസറിന്റെ കാറും മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിരുന്നു. ഒടുവിൽ താനൂരിൽ വച്ച് തന്നെയാണ് നാസറിനെ പോലീസ് അറസ്റ്റ് ചെയ്തതും.
ബോട്ടപകടമുണ്ടായപ്പോൾ മുതൽ നാസർ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവർ ലൊക്കേഷൻ കൊച്ചി കാണിച്ചതിനെ തുടർന്നാണ് അന്വേഷണം കൊച്ചിയിലേക്ക് വ്യാപിപ്പിച്ചത്.