തങ്ങൾസ് ജ്വല്ലറിയുടെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂം ഈ മാസം 11 ന് പ്രവർത്തനമാരംഭിക്കും. മീനാ ബസാറിലെ അൽ ഫൈദി സ്ട്രീറ്റിലാണ് പുതിയ ഷോറൂം തുറക്കുക. പ്രശസ്ത ഇന്ത്യൻ സിനിമാ താരം ദിഷാ പടാണിയാണ് ഉദ്ഘാടനം നിർവഹിക്കുക. ഉദ്ഘാടന ദിവസം 1000 ദിർഹത്തിന് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും സ്വർണനാണയം സമ്മാനമായി നൽകുമെന്ന് തങ്ങൾസ് ജ്വല്ലേഴ്സ് അധികൃതർ അറിയിച്ചു.
ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയ്റ്റ് തുടങ്ങി മികച്ച ജ്വല്ലറികളുടെ വലിയ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. 1974 ൽ കോഴിക്കോട് കൊടുവള്ളിയിൽ പുഴങ്ങര ഹംസ ഹാജി ആരംഭിച്ച തങ്ങൾസ് ജ്വല്ലറി പിൽക്കാലത്ത് മകൻ അബ്ദുൾ മുനീർ പുഴങ്ങര ഏറ്റെടുത്ത് നടത്തി. ജ്വല്ലറി രംഗത്ത് അതിവേഗം വളർച്ച കൈവരിച്ച ബ്രാൻഡ് ഇന്ന് ഒമാൻ,ഖത്തർ, മലേഷ്യ, യുഎഇ എന്നീ രാജ്യങ്ങളിലായി പടർന്ന് കിടക്കുകയാണ്
തങ്ങൾസ് ജ്വല്ലറി ചെയർമാൻ മുനീർ,സിഇഓ ഫാസിൽ തങ്ങൾസ്,ജനറൽ മാനേജർ ഷിബു ഇസ്മായിൽ, പർച്ചേസിംഗ് മാനേജർ അബ്ദുൾ ഖാദർ,സീനിയർ അക്കൗണ്ടന്റ്, ഫദീൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു