തായ്ലന്ഡ് യുദ്ധക്കപ്പല്‍ കടലില്‍ മുങ്ങി. തായ്ലന്‍ഡിന്റെ ചെറു യുദ്ധക്കപ്പലായ തായ് സുഖോ ആണ് കാലാവസ്ഥ പ്രതികൂലമായതിനെതുടര്ന്ന് എന്ജിന് തകരാറുമൂലം മുങ്ങിയത്. 106 പേരാണ് അപകടസമയം കപ്പലില്‍ ഉണ്ടായിരുന്നത്. ഇതിൽ 73 പേരെ രക്ഷപെടുത്തി. 33 നാവികർ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി തായ്ലൻഡ് നാവികസേനാ വക്താവ് പറഞ്ഞു. രക്ഷപെടുത്തിയവരിൽ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ തായ്ലന്ഡ് ഉള്‍ക്കടലില്‍വച്ചാണ് അപകടമുണ്ടായത്.