ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 സൈനികർക്ക് വീരമൃത്യു. കാടിനകത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ആക്രമണം, ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ സ്ഫോടകവസ്ഥുക്കൾ എറിയുകയായിരുന്നു.
2 സൈനികർ അപകട സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലേക്ക് മാറ്റും വഴി കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ഉദംപൂരിലെ സൈനികാശുപത്രിയിലേക്ക് മാറ്റി. ഏപ്രിൽ 20ന് നടന്ന ഭീകരാക്രമണത്തിൽ പങ്കുള്ള സൈനികർ കാട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് പോയ സൈനികരാണ് കൊല്ലപ്പെട്ടത്