യുഎഇയിൽ കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും. ചിലപ്പോൾ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം രാജ്യത്തെ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും.
രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിൽ മൂടൽഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 15 മുതൽ 90 ശതമാനം വരെ ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറബിക്കടലിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിൽ ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.