ദുബായ്: ബാഡ്മിന്റൺ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെലിബോയ്സ് ദുബായ് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ നാലാം സീസണിന് ഒക്ടോബർ 29 ഞായറാഴ്ച ദുബൈയിൽ തുടക്കമാകും. ദുബായ് ഖിസൈസിൽ അത്യാധുനിക സൗകര്യത്തോടെയാകും ഇത്തവണ ചാംപ്യൻഷിപ് നടക്കുന്നത്.
കഴിഞ്ഞ സീസണുകളിൽ നിന്നും വത്യസ്തമായി ബാഡ്മിന്റൺ ലോകത്തെ മുൻനിര പ്രൊഫഷണൽ കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ സീസൺ അരങ്ങേറുക . കണ്ണൂർ ജില്ലയിലും മാഹി മേഖലകളിൽ നിന്നുമുള്ള വിവിധ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഏറ്റവും പുതുമ നിറഞ്ഞതും ആവേശകരവുമായായാണ് ഇത്തവണ ബാഡ്മിന്റൺ ചാംപ്യൻഷിപ് അരങ്ങേറുകയെന്ന് സംഘാടകരും അറിയിച്ചു.
ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് പുറമേ മലബാർ ഭക്ഷണങ്ങൾ ആസ്വദിക്കാനും അവസരമുണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേകം ഗെയിമുകളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.