ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളെയും സ്ത്രീകളെയും ചികിത്സയ്ക്കായി യുഎഇയില്‍ എത്തിക്കാനുള്ള ആദ്യ ബാച്ച് വിമാനം ഈജിപ്തില്‍ നിന്നും അബുദാബി വിമാനത്താവളത്തില്‍ എത്തി.
പരിക്കേറ്റവരും മെഡിക്കല്‍ സ്റ്റാഫുകളും ഉന്നത ഉദ്യോഗസ്ഥരുമടക്കം 50 ലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ പരിക്കേറ്റ സ്ത്രീകളെയും കുട്ടികളെയും ഫ്ളൈറ്റില്‍ നിന്ന് സുരക്ഷിതമായി ആംബുലന്‍സുകളിലേക്ക് മാറ്റി.
ഗസയില്‍ നിന്ന് പരിക്കേറ്റ 1000 കുട്ടികളെ യുഎഇയില്‍ ചികിത്സിക്കാന്‍ തയ്യാറാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ബാച്ച് കുട്ടികളെ യുഎഇയില്‍ എത്തിച്ചത്.