താനൂര്‍ ബോട്ട് ദുരന്തത്തില്‍ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. പോര്ട്ട്കണ്സര്വേറ്റര് വിവി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.
നിയമം പാലിക്കാതെ മത്സ്യബന്ധന ബോട്ട് രൂപം മാറ്റം വരുത്തി ഉല്ലാസ ബോട്ടാക്കി മാറ്റുന്നതില്‍ ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തിയപ്പോള്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിന് പരാതി ലഭിച്ചിരുന്നു.
എന്നാല്‍ പരാതി മുഖവിലയ്ക്ക് എടുക്കാന്‍ പ്രസാദ് തയ്യാറായില്ല. ഉല്ലാസ ബോട്ട് ആക്കിയ മത്സ്യ ബന്ധന ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സര്‍വേയര്‍ ആണ്. താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ നാസര്‍, ബോട്ട് ജീവനക്കാര്‍ എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.