തമിഴ് സിനിമകളില്‍ തമിഴ് നടീ-നടന്മാരെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളു എന്ന് തമിഴ് സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ). പുതിയ വിവാദങ്ങള്‍ക്കാണ് നിബന്ധന വഴിവെച്ചിരിക്കുന്നത്.
സിനിമയുടെ ഷൂട്ടിംഗ് തമിഴ്നാട്ടില്‍ നടത്തണം. പുതിയ നിയമങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. നടികര്‍ സംഘം, തമിഴ് ഫിലിം ഡയറക്ടേഴ്സ് കൗണ്‍സില്‍ തുടങ്ങി 23 സംഘടനകളുടെ യൂണിയനാണ് ഫെഫ്സി.
അങ്ങേയറ്റം ആവശ്യം അല്ലാത്തപക്ഷം തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തെ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മാതാക്കള്‍ക്ക് എഴുതി നല്ക്കണം. സംവിധായകന് കഥയുടെ രചയിതാവാണെങ്കില്‍ കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം തുടങ്ങിയവയാണ് അസോസിയേഷന്റെ നിബന്ധനകള്‍.
FEFSI – Film employee’s federation of south India new rules
1. For Tamil films only Tamil artists should be employed.
2. Shooting of films should happen only in Tamil Nadu.
3. Shoot should not take place in outside state or outside country without utmost necessity.
4. If… pic.twitter.com/Drno33OSX5
— Manobala Vijayabalan (@ManobalaV) July 20, 2023
എന്നാല്‍ മലയാളി നായിക നായകന്മാരടക്കം സഹകരിക്കുന്ന മേഖലയാണ് തമിഴ് സിനിമ. ഇത്തരമൊരു നിബന്ധന എങ്ങനെ ബാധിക്കുമെന്ന് നോക്കി കാണേണ്ടതാണ്. വിദേശ രാജ്യങ്ങളിലടക്കം തമിഴ് സിനിമകളുടെ ഭാഗങ്ങള്‍ പൊതുവില്‍ ചിത്രീകരിക്കാറുണ്ട്. ഇതിനടക്കമാണ് ഇനി നിയന്ത്രണം വരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.