സന്ദീപ് റെഡ്ഡി വങ്കയുടെ അനിമല്‍ എന്ന ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് നടി തപ്സി പന്നു. താന്‍ ഒരിക്കലും അനിമല്‍ പോലൊരു സിനിമ ചെയ്യില്ലെന്നായിരുന്നു തപ്സിയുടെ പ്രതികരണം. രാജ് ഷമാനിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു തപ്സി അനിമലിനെ കുറിച്ച് സംസാരിച്ചത്.
തപ്സി പറഞ്ഞത് :
ഒരുപാട് പേര് എന്നോട് അനിമലിനെ കുറിച്ച് സംസാരിച്ചു. ഹോളിവുഡുമായി താരതമ്യം ചെയ്ത് ഗോണ് ഗേള്‍ ഇഷ്ടപ്പെട്ടെങ്കില്‍ എന്തുകൊണ്ട് അനിമല്‍ ഇഷ്ടപ്പെട്ടില്ല എന്ന ചോദ്യം ചോദിക്കരുത്. ഹോളിവുഡില്‍ പ്രേക്ഷകര്‍ നടന്മാരുടെ ഹെയര്‍ സ്റ്റൈല്‍ കോപി ചെയ്യാറില്ല. അത് മാത്രമല്ല, ജീവിതത്തില്‍ സിനിമയില്‍ നിന്നുള്ള ഡയലോഗ് ഉപയോഗിക്കുകയും ചെയ്യുന്നില്ല. ഒരു സിനിമ കണ്ടതുകൊണ്ട് അവര്‍ സ്ത്രീകളുടെ പുറകെ നടക്കാറുമില്ല. പക്ഷെ ഇതെല്ലാം നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. അതാണ് നമ്മുടെ യാഥാര്‍ത്ഥ്യം. നിങ്ങള്‍ക്ക് ഒരിക്കലും നമ്മുടെ സിനിമയെ ഹോളിവുഡുമായി താരതമ്യപ്പെടുത്തി ഗോണ് ഗേള്‍ ആസ്വദിക്കുന്ന സ്വീഡോകള് അനിമലിനെ കുറിച്ച് മോശം പറയുന്നതെന്താണെന്ന് പറയരുത്.
ഞാന്‍ എന്റെ അഭിപ്രായമാണ് പറയുന്നത്. മറ്റുള്ള നടി നടന്മാര് ആ സിനിമ ചെയ്യരുത് എന്ന് പറയുന്ന വ്യക്തിയല്ല ഞാന്‍. അവര്‍ക്ക് അവരുടേതായ ചോയിസുണ്ട്. നമ്മള് സ്വതന്ത്രമായൊരു രാജ്യത്താണ് ഉള്ളത്. നമുക്ക് നമ്മുടേതായ തീരുമാനങ്ങള്‍ എടുക്കാവുന്നതാണ്. ഞാന്‍ ഒരിക്കലും അനിമല്‍ പോലൊരു സിനിമ ചെയ്യില്ലെന്നാണ് ഞാന്‍ പറഞ്ഞത്.