ടി20 ലോകകപ്പില്‍ നിന്ന് പരിക്കിനെതുടർന്ന് പുറത്തായ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമിയെ ബിസിസിഐ പ്രഖ്യാപിച്ചു. ഇതോടെ മുഹമ്മദ് ഷമി ലോകകപ്പിനുളള 15 അംഗ ടീമിന്റ ഭാഗമായി. ബുംറയുടെ പകരക്കാരനായി ദീപക് ചഹാറിനെ പരിഗണിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും പരുക്കിനെ തുടര്‍ന്ന് ചഹാറും പുറത്താവുകയായിരുന്നു. ഇതോടെയാണ് ഷമിയുടെ സാധ്യത തെളിഞ്ഞത്.
ഓസ്ട്രേലിയയിലെത്തിയ ഷമി ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കൂറും വൈകാതെ തന്നെ ഓസ്ട്രേലിയയിലേക്ക് പോകുമെന്നും ബിസിസിഐ അറിയിച്ചു. യുഎയില്‍ നടന്ന കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലാണ് ഷമിയുടെ അവസാന അന്താരാഷ്ട്ര ടി20 മത്സരം. 32 കാരനായ ഷമി ഇന്ത്യക്കായി 17 ടി20കളില്‍ നിന്ന് 18 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.