ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപം കാണാതായ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. കാണാതായ ടൈറ്റൻ എന്ന സമുദ്രപേടകത്തിൽ ഇനി 20 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുണ്ടാവൂ എന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ കോസ്റ്റ് ഗാർഡിൻ്റെ കണക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകിട്ട് മൂന്നര വരെ). ഈ സാഹചര്യത്തിലാണ് അഞ്ച് പേരുമായി സമുദ്രത്തിൽ മറഞ്ഞ പേടകത്തിനായുള്ള തെരച്ചിൽ ശക്തമാക്കിയത്.
വടക്കൻ അറ്റ്ലാൻ്റിക്ക് സമുദ്രത്തിലെ ഇരുപതിനായിരം ചതുരശ്ര കിലോമീറ്റർ പ്രദേശത്തായിട്ടാണ് സമുദ്രപേടകത്തിന് വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 12500 അടി താഴെയായിട്ടാണ് 1912 ഏപ്രിൽ കൂറ്റൻ മഞ്ഞുകട്ടയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്. നാല് ബുർജ് ഖലീഫ ടവറുകളേക്കാൾ ഉയരമാണിത്.
സമുദ്രപേടകത്തെ കണ്ടെത്താനായി അമേരിക്കൻ കോസ്റ്റ്ഗാർഡും കനേഡിയൻ നേവിയും രംഗത്തുണ്ടെങ്കിലും ദുർഘടമായ കാലവസ്ഥയിലും പ്രകൃതിയിലും തെരച്ചിൽ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സമുദ്ര നിരപ്പിൽ അൽപം താഴേക്ക് പോയാൽ തന്നെ കടുത്ത ഇരുട്ടായിരിക്കും. അസ്ഥി മരവിക്കുന്ന തണ്ണുപ്പും അനുഭവപ്പെടും. കടലിനടയിൽ ടണ്കണക്കിന് ചളിയാണ് അടിഞ്ഞു കൂടി കിടക്കുന്നത്.ശക്തമായ തിരമാലകളിൽ കപ്പലുകൾക്ക് പോലും എളുപ്പത്തിൽ നിലയുറപ്പിക്കാനാവില്ല – സമുദ്രഗവേഷണ വിദഗ്ദ്ധൻ ടിം മാൾട്ടിൻ വിശദീകരിക്കുന്നു.
സമുദ്രത്തിൽ നാല് കിലോമീറ്റർ താഴേക്ക് എത്തിയാൽ ഏതൊരു വസ്തുവിൻ്റേയും ഭാരം നാന്നൂറ് മടങ്ങായി വർധിക്കും. വളരെക്കുറച്ച് ജീവജാലങ്ങൾക്ക് മാത്രമേ ഈ ആഴത്തിൽ അതിജീവിക്കാൻ സാധിക്കൂ – വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഓക്സിജൻ ശേഖരം സംബന്ധിച്ച കണക്കുകളിൽ തെറ്റുണ്ടെന്ന് യുഎസ് നേവിയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ഡെയ്ൽ മോൾ ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തിൻ്റെ ആഴത്തിലേക്ക് പേടകം പോകുമ്പോൾ താപനില കുറയും. ഈ സമയത്ത് കൂടുതലായി ഓക്സിജൻ വേണ്ടി വരും. ശരീരം പുറത്തു വിടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർധിക്കും എന്നതിനാൽ ശ്വാസതടസം നേരിടാനുള്ള സാധ്യതയും കൂടുതലാണ്.
ടൈറ്റൻ സമുദ്രോപരിതലത്തിലായാലും അന്തരീക്ഷ വായും അകത്തുള്ളവർക്ക് കിട്ടില്ല. 17 ബോൾട്ടുകൾ ഉപയോഗിച്ച് അടച്ച ശേഷമാണ് പേടകം സമുദ്രത്തിലേക്ക് ഇറങ്ങുന്നത്. പുറത്ത് നിന്ന് മാത്രമേ ഇത് തുറക്കാനാവൂ. ഫലത്തിൽ പേടകത്തിൽ അവർ കുടുങ്ങിക്കിടക്കുകയാണ്. സമുദ്രോപരിതലത്തിൽ എത്തിയാലും അകത്തുള്ളവർ ശ്വാസം മുട്ടി മരിക്കാൻ സാധ്യതയുണ്ട്.
ദുബായ് ആസ്ഥാനമായുള്ള ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, യുകെ ആസ്ഥാനമായുള്ള പാകിസ്ഥാൻ വ്യവസായി ഷഹ്സാദ ദാവൂദ്, ദാവൂദിന്റെ മകൻ സുലെമാൻ. ടൈറ്റൻ പേടകം വച്ച് യാത്രകൾ നടത്തുന്ന OceanGate Expeditions കമ്പനി സിഇഒ സ്റ്റോക്ക്ടൺ റഷ്, ഫ്രഞ്ച് അന്തർവാഹിനി ഓപ്പറേറ്റർ പോൾ-ഹെൻറി നർജിയോലെറ്റ് എന്നിവരാണ് പേടകത്തിലുള്ളത്. ഒരു സീറ്റിന് രണ്ട് കോടിയോളം രൂപ ഈടാക്കിയാണ് മൂന്ന് യാത്രികരുമായി പേടകം സമുദ്രത്തിനടിയിലെ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ടത്.
ഇതിൽ ഒരു അട്ടിമറി സാധ്യത ഞാൻ കാണുന്നു…. ഇത്രയേറെ ടെക്നോളജി വളർന്ന സാഹചര്യത്തിൽ അഴ കടലിൽ സ്ഥിരമായി പര്യവേഷണം നടത്തുന്ന ഒരു കമ്പനിയുടെ സിഇഒ ഉൾപ്പെടെ ഉള്ള ലോകത്തിലെ കോടീശ്വരൻ മാർ ഉൾപ്പെടുന്ന ഒരു സംഘo യാത്ര ചെയ്യുന്ന അഴകടൽ വാഹനം കാണായിട്ട് ദിവസങ്ങൾ ആയി. അതിനെ ട്രാക്ക് ചെയ്യാൻ പറ്റിയ ഒന്നും തന്നെ ഈ കമ്പനി യുടെ കൈവശം ഇല്ല എന്നത് അത്ഭുതപ്പെടുത്തുന്നു…..