കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും വടകര എം എൽ എ കെ കെ രമയുടേയും മകൻ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്. ആർ.എം.പി. നേതാവ് എൻ. വേണു ചടങ്ങിൽ സജീവമായി ഉണ്ടായിരുന്നു.കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് റിയ.
വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി.ടി. ഉഷ, ഗോകുലം ഗോപാലൻ, മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ, വടകര എം.പി. ഷാഫി പറമ്പിൽ, മുൻ എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, എം.എൽ.എമാരായ പി. മോഹനൻ, പി.കെ. ബഷീർ, യു. പ്രതിഭാ, സി.കെ. ആശ, റോജി എം. ജോൺ, അൻവർ സാദത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, വടകര മുൻ എം.എൽ.എ. സി.കെ. നാണു, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള, ഭാഗ്യലക്ഷ്മി, കെ. അജിത, സി.പി. ജോൺ, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോൺ, ബിന്ദു കൃഷ്ണ, എന്നിവരടക്കം സന്നിഹിതരായിരുന്നു.