കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.വി ഭട്ടിയെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ശുപാര്‍ശ.
കേന്ദ്ര സര്‍ക്കാരിനാണ് സുപ്രീം കോടതി കൊളീജിയം പുതിയ ചീഫ് ജസ്റ്റിസിന്റെ പേര് ശുപാര്‍ശ ചെയ്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന കൊളീജിയമാണ് കേന്ദ്ര സര്‍ക്കാരിന് ഇതുസംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്.
ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് സ്ഥലംമാറിയെത്തിയ ഭട്ടി നിലവില്‍ കേരള ഹൈക്കോടതിയില്‍ സീനയര്‍ ജഡ്ജിയാണ്. 2013ലാണ് ഭട്ടിയെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നത്. ആന്ധ്രാ ഹൈക്കോടതിയില്‍ നിന്നുള്ള ജഡ്ജിമാര്‍ ആരും രാജ്യത്തെ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ഠിക്കുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം.
അതേസമയം ഓഡീഷ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എസ്. മുരളീധറിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാര്‍ശ കൊളീജിയം പിന്‍വലിക്കുകയും ചെയ്തു. ജസ്റ്റിസ് മുരളീധരറിന് വിരമിക്കാന്‍ നാലുമാസം മാത്രതമേ ബാക്കിയുള്ളു എന്നതിനാലാണ് ശുരപാര്‍ശ പിന്‍വലിച്ചത്. ബോംബെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി ഗംഗാപൂര്വാലയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു.