ബില്‍ക്കിസ് ബാനോ കേസില്‍ 11 പ്രതികളും ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി. കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജികളും തള്ളി. ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
കേസിലെ 11 പ്രതികളും രണ്ടാഴ്ചയ്ക്കകം ജയിലില്‍ എത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. കീഴടങ്ങാനുള്ള സമയം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതികള്‍ സമയം നീട്ടി ചോദിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെയാണ് ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനോയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്. ഇവരെ മോചിപ്പിച്ചുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ജനുവരി എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ജസ്വന്ത് നായി, ശൈലേഷ് ഭട്ട്, ഗോവിന്ദ്ഭായി നായി, രാധേശ്യാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ ഭായ് വൊഹാനിയ, പ്രദീപ് മൊര്‍ദിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, ബകാഭായ് വൊഹാനിയ, രമേശ് ചന്ദന എന്നിവരാണ് കേസിലെ 11 പ്രതികള്‍.