അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വർക്കൗട്ട് ചിത്രങ്ങളുമായി യുഎഇ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നയാദി. മൈക്രോഗ്രാവിറ്റി മൂലം ശരീരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ദിവസവും രണ്ടര മണിക്കൂർ വ്യായാമം ചെയ്യുമെന്ന് സുൽത്താൻ അൽ നയാദി ട്വീറ്റ് ചെയ്തു. സുൽത്താന്റെ വർക്കൗട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി.
ബഹിരാകാശ നിലയത്തിൽ വളർത്തിയ തക്കാളിയുടെ വിളവെടുപ്പും കഴിഞ്ഞ ദിവസം നടന്നിരുന്നു. വിവിധ പഠനങ്ങളുടെ ഭാഗമായി തക്കാളിയുടെ സാമ്പിളുകൾ ശേഖരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ബഹിരാകാശത്തുനിന്നുള്ള നിരവധി വീഡിയോകളാണ് സുൽത്താൻ അൽ നയാദി ട്വിറ്റർ വഴി പങ്കുവെയ്ക്കുന്നത്.
على الأرض الرياضة مهمة.. أما في الفضاء فلا غنى عنها.. نمارس الرياضة على متن محطة الفضاء الدولية لنحو ساعتين ونصف يوميًّا لتفادي ضمور العضلات وضعف العظام في بيئة الجاذبية الصغرى. pic.twitter.com/kIhsK12e53
— Sultan AlNeyadi (@Astro_Alneyadi) March 10, 2023
സുൽത്താൻ അൽ നെയാദി, നാസയുടെ ബഹിരാകാശ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വാറൻസ് ഹോബർഗ്, റഷ്യൻ സഞ്ചാരി അൻഡ്രേ ഫെഡിയിവ് എന്നിവരുമായി മാർച്ച് 2നാണ് ബഹിരാകാശ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്. ആറുമാസത്തോളം നാസയുടെ ക്രൂ സിക്സിന്റെ ഭാഗമായി സുൽത്താൻ അൽ നയാദി സ്പേസ് സ്റ്റേഷനിൽ ഗവേഷണങ്ങളുമായി ചെലവിടും. 250 ലേറെ ഗവേഷണങ്ങളാണ് സംഘം ലക്ഷ്യമിടുന്നത്.