ദുബായ് : ദുബായ് ഗ്ലോബൽ വില്ലേജിലെ കാഴ്ചക്കാർക്ക് ഇനി ദുബായിലെ വീസാ സേവനങ്ങളും എയർപോർട്ടിലെ നടപടി ക്രമങ്ങളും പരിചയപ്പെടാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ദുബായ് ഗ്ലോബൽ വില്ലേജിൽ, വിവിധ വിസ സേവനങ്ങളും ദുബായ് എയർപോർട്ടിൽ യാത്രക്കാരുടെ നടപടികൾ കൂടുതൽ സുഗമമാക്കുന്ന അത്യാധുനിക സ്മാർട്ട് സേവനങ്ങളും മറ്റും പരിചയപ്പെടുത്തുന്നത്. ‘നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്’ ( we are here for you ) എന്ന ഡിപ്പാർട്മെന്റിന്റ സേവന പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായാണ് പ്രത്യേക ഫ്ലാറ്റ്ഫോം സ്ഥാപിച്ചു കൊണ്ട് പൊതുജനങ്ങൾക്ക് വിവിധ സർവീസുകൾ പരിചയപ്പെടുത്തുന്നത്.പവലിയലിലെ സന്ദർക്കർക്ക് നൽകുന്ന- ചോദ്യാവലിക്ക്, ഉത്തരം നൽകുന്നവർക്ക് വകുപ്പ് വിവിധ സമ്മാനങ്ങളും നൽകും
ജനുവരി 8 മുതൽ 2024 ഫെബ്രുവരി 8 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ഫ്ലാറ്റ്ഫോം- എല്ലാം ദിവസവും വൈകിട്ട് 4 മുതൽ രാത്രി 12 വരെ പ്രവർത്തിക്കും. ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയ്ക്ക് അരികിലാണ് വകുപ്പിന്റെ പ്രത്യേക ക്യാമ്പയിൻ പ്ലാറ്റ്ഫോം- സ്ഥാപിച്ചിട്ടുള്ളത്. ജിഡിആർഎഫ്എ ദുബായുടെ ഏറ്റവും പുതിയ സേവനങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ‘നിങ്ങൾ ഞങ്ങൾക്കായി ഇവിടെയുണ്ട്’ എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്.നൂതനവും ഫലപ്രദവുമായ സേവനങ്ങൾ നൽകിക്കൊണ്ട് ഉപഭോക്താക്കളുമായുള്ള ആശയവിനിമയങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ഡിപ്പാർട്ട്മെന്റിന്റെ പ്രതിബദ്ധതയാണ് ഇത്തരത്തിലുള്ള കാമ്പയിൻ സംഘടിപ്പിക്കാൻ കാരണമെന്ന് ദുബായിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് സെക്ടറിന്റെ ആക്ടിംഗ് അസിസ്റ്റന്റ് ഡയറക്ടർ,ബ്രിഗേഡിയർ അബ്ദുൾ സമദ് ഹുസൈൻ പറഞ്ഞു.
കുട്ടികളുടെ പാസ്പോർട്ട് പ്ലാറ്റ്ഫോം,ജി സി സി രാജ്യങ്ങളിലെ താമസകാരുടെ പ്രവേശന പെർമിറ്റ്,റിന്യൂവൽ എന്നിവയുടെ വിവരങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. അതിനൊപ്പം സ്മാർട്ട് ഗേറ്റുകൾ, സ്മാർട്ട് പാസ്, 48 മണിക്കൂറിന്റെയും 96 മണിക്കൂറിന്റെയും പ്രവേശന വിസകളെ സംബന്ധിച്ചുള്ള വിവരങ്ങളും അടക്കം നിരവധി സേവനങ്ങൾ പൊതുജനങ്ങൾക്ക് ഇവിടെ നിന്ന് പരിചയപ്പെടാവുന്നതാണ്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും നേരിട്ട് ആശയവിനിമയം നടത്തുന്നതിനും വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയുമാണ് ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും വിവിധ ആശയ വിനിമയ പ്ലാറ്റ് ഫോമുകളിലൂടെ ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഈ ഫ്ലാറ്റ്ഫോമിലൂടെ കഴിയും. ഉപഭോക്തൃ ഇടപെടലുകള്‍ സുഗമമാക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ഒരു സജീവ സേവനമായി ഇത് പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് അധികൃതര്‍ അറിയിച്ചു.മുൻപ് ദുബായിലെ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച ക്യാമ്പയിൻ വലിയ വിജയമായിരുന്നു