തിരുവനന്തപുരം: കേരളത്തിൽ അഞ്ചു ദിവസം കൂടെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ബുധനാഴ്ച മുതൽ ഞായറാഴ്ച വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, പത്തനംതിട്ട,പാലക്കാട് എന്നീ ജില്ലകൾക്ക് പുറമെ വയനാട്ടിലും യെല്ലോ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ദിവസം 65 മില്ലിലിറ്റർ മുതൽ 115 മില്ലി ലിറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ട് .