നടന് വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങവെയാണ് സംഭവം. തിരക്കിലൂടെ വിജയ് കാറിലേക്ക് മടങ്ങവെയായിരുന്നു നടന് നേരെ ചെരുപ്പേറ് നടന്നത്. ആരാണ് ഇതിന് പിന്നില്‍ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. നിലവില്‍ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
വീഡിയോ വൈറല്‍ ആയതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിജയ് ആരാധകരെല്ലാവരും വളരെ ദേഷ്യത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ഇത് ആര് ചെയ്താലും അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. മറ്റ് ഫാന്‍സുകാരും വിജയ് ആരാധകര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചത്. നിരവധി പേരാണ് ക്യാപ്റ്റനെ അവസാനമായി കാണാന്‍ അവിടേക്ക് എത്തിയത്.
Wait what? 😲 somebody throws slipper on #Vijay #Vijayakanth#CaptainVijayakanth#RIPCaptainVijayakanthpic.twitter.com/d8RAGnAcDs
— 𒆜Harry Billa𒆜 (@Billa2Harry) December 28, 2023