നയൻതാരയെക്കാൾ പ്രതിഫലം വാങ്ങി തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടിയാണ് അനുഷ്ക ഷെട്ടി. കഴിഞ്ഞ കുറച്ചു നാളുകളായി അനുഷ്ക സിനിമയിൽ നിന്ന് മാറിനിൽക്കുകയാണ്. അതിൻ്റെ കാരണങ്ങളൊന്നും താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇപ്പോൾ അനുഷ്ക ഷെട്ടിയുടെ ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കർണാടകയിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അനുഷ്കയുടെ വീഡിയോയാണ് വൈലാകുന്നത്. മഹാശിവരാത്രിയുടെ ഭാഗമായാണ്
താരം കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തിയത്. ഈ ദ്യശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗിനാണ് താരം ഇപ്പോൾ വിധേയയായിരിക്കുന്നത്. എല്ലാ പ്രതീക്ഷകളും നഷ്ടമായി, തടിച്ച് ആൻ്റിയെ പോലെയായി എന്നിങ്ങനെയുള്ള കമൻ്റുകളാണ് പ്രചരിക്കുന്നത്.
Anushka Shetty recent clicks. Lost all hope ???? pic.twitter.com/6VTZvzsTxQ
— Kritifeed (@Kritifeed) February 18, 2023
ഇഞ്ചി ഇടിപ്പഴകി (തെലുങ്കിൽ സൈസ് സീറോ) എന്ന ദ്വിഭാഷ ചിത്രത്തിന് വേണ്ടിയാണ് നടി ശരീര ഭാരം കൂട്ടിയത്. പിന്നീട് പഴയ ശരീര പ്രകൃതത്തിലേക്ക് തിരിച്ചെത്താൻ അനുഷ്കയ്ക്ക് സാധിച്ചിരുന്നില്ല. ഇതിനിടയിൽ ചെറിയ രീതിയിൽ വണ്ണം കുറച്ചിരുന്നു. ബാഹുബലി 2 ന് അനുഷ്കയുടെ വണ്ണം വിഎഫ്എക്സിലൂടെ കുറച്ചാണ് കാണിച്ചത്.