ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ ആറ് വയസുകാരിക്ക് പാമ്പ് കടിയേറ്റു. സ്വാമി അയ്യപ്പന് റോഡിലെ ഒന്നാം വളവില്‍ പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കാണ് കടിയേറ്റത്. കുട്ടിയെ ഉടന്‍ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറം സ്വദേശി മരക്കൂട്ടത്ത് വെച്ച് പാമ്പ് കടിയേറ്റിരുന്നു.