ഏക സിവില്‍കോഡിനെതിരെ സിപിഐഎം സെമിനാര്‍ തുടങ്ങി. ഉദ്ഘാടനം സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോഴിക്കോട് നിര്‍വഹിച്ചു. വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും യെച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
വ്യക്തി നിയമങ്ങളിലെ മാറ്റം അടിച്ചേല്‍പ്പിക്കരുത്. മാറ്റം അതാത് സമുദായങ്ങളിലെ ചര്‍ച്ചയിലൂടെയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡ് ഭരണഘടനയിലെ നിര്‍ദേശക തത്വം മാത്രം.ഇപ്പോള്‍ ആവശ്യമില്ലെന്ന് മുന്‍ നിയമ കമ്മീഷന് പറഞ്ഞതാണ്. പാര്‍ട്ടി അത് അംഗീകരിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്ത് സമത്വം പുലരണം. എന്നാല്‍ ഏകീകരണമെന്നാല് സമത്വമല്ല. രാജ്യത്ത് ധ്രൂവീകരണം ഉണ്ടാക്കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.
ഹിന്ദു-മുസ്ലീം വിഭാഗീയത സൃഷ്ടിച്ച് 2024ലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക രാഷ്ട്രീയ ലക്ഷ്യമാണ് ഈ വിവാദത്തിന് പിന്നില്‍ എന്നും യെച്ചൂരി പറഞ്ഞു.