കൊച്ചി: പറവൂരിൽ വെച്ച് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും റദ്ദാക്കി ഹൈക്കോടതി. കോൺഗ്രസ് പ്രവർത്തകർക്കെതിരെ 2017ലുണ്ടായ സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്.
നിസ്സാര കാര്യങ്ങൾക്ക് കേസെടുക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു.
പ്രതിഷേധങ്ങൾക്കിടെ ചെറിയ രീതിയിലുള്ള ബലപ്രയോഗം സ്വാഭാവികമാണ്. ചെറിയ വിഷയങ്ങളിലെ നിയമനടപടികൾ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.