പാസ്പോര്ട്ടില് സർ നെയിം ഇല്ലാത്തവർക്ക് ആശ്വാസം. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ പറഞ്ഞു.
പാസ്പോര്ട്ടില് നല്‍കിയിരിക്കുന്നത് ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമാണെങ്കില്‍ ഇനിമുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമുണ്ടാകില്ലെന്ന് യുഎഇ നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച നിർദേശങ്ങൾ അധികൃതര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യക്കും നല്‍കിയിട്ടുണ്ട്. ഈ മാസം മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഫസ്റ്റ്, ലാസ്റ്റ് പേരുകള്‍ കൃത്യമായി പാസ്പോര്ട്ടില് കാണിച്ചിരിക്കണം എന്നതാണ് പുതിയ മാറ്റം. എന്നാൽ നിയമത്തിൽ ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്.
അതേസമയം പാസ്പോര്ട്ടില് ഒറ്റ പേരുള്ള താമസാനുമതിയോ തൊഴില്‍ വിസയോ ഉള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ അതേ പേര് ‘ഫസ്റ്റ് നെയിം’, ‘സര്‍നെയിം’ എന്നീ കോളങ്ങളില്‍ അപ്ഡേറ്റ് ചെയ്തിരിക്കുകയും വേണം. കൂടുതല്‍ വിവരങ്ങളറിയാന്‍ ഇന്‍ഡിഗോയുടെ വെബ്സൈറ്റ് പരിശോധിക്കാനും നിര്‍ദേശമുണ്ട്.
പാസ്പോര്ട്ടില് സര്/ഗിവണ്‍ നെയിമുകളില്‍ ഏതെങ്കിലും ഒരിടത്ത് മാത്രമാണ് ഒറ്റപ്പേര് ഉളളതെങ്കിലും യാത്രാനുമതി ലഭിക്കില്ലെന്ന് നിർദേശത്തിൽ പറയുന്നു. ഈ രണ്ട് കോളങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മുഴുവന്‍ പേരുണ്ടെങ്കിൽ അനുമതി ലഭിക്കും. രണ്ട് കോളങ്ങളിലുമായി ഗിവണ്‍ നെയിമും സര് നെയിമും ഉണ്ടായിരിക്കണമെന്നുമാണ് നിർദേശം