ഉംറ നിവഹിക്കാനെത്തിയ യുവതിക്ക് മക്കയിൽ സുഖപ്രസവം. സിംഗപ്പൂരിൽ നിന്നും ഉറയ്ക്ക് എത്തിയ യുവതിയാണ് മക്കയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവം ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.
ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് ഉംറ ചടങ്ങുകൾക്കായാണ് മക്കയിൽ എത്തിയത്. എന്നാൽ മസ്ജിദുല്‍ ഹറമില്‍ വെച്ച് ഇവർക്ക് പ്രസവ വേദന ആരംഭിക്കുകയായിരുന്നു. തുടർന്ന് ഹറം പള്ളിയിലെ എമർജൻസി മെഡിക്കൽ സെൻ്ററിലേക്ക് ഇവരെ മാറ്റി. ഇവിടെ വച്ചാണ് മുപ്പതുകാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്.
പ്രസവത്തിന് ശേഷം തുടര്‍ പരിചരണത്തിനായി അമ്മയെയും കുഞ്ഞിനെയും മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.