ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്നാണെന്ന് പ്രതികളിലൊരാളായ ഫര്‍ഹാന. താന്‍ ആരെയും കൊന്നിട്ടില്ലെന്നും സംഭവം നടക്കുമ്പോള്‍ മുറിയില്‍ ഉണ്ടായിരുന്നെന്നും ഫര്‍ഹാന പറഞ്ഞു.
കൊലപാതകം ഹണിട്രാപ്പ് അല്ലെന്നും അയാളുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടിെല്ലന്നും ഫര്‍ഹാന പറഞ്ഞു. ഷിബിലിയും സിദ്ദിഖും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും ഫര്‍ഹാന പറഞ്ഞു.
തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് ഫര്‍ഹാന ഇക്കാര്യം പറഞ്ഞത്. പൊലീസ് തെളിവെടുപ്പിനായി പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. ഫര്‍ഹാനയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
കോഴിക്കോടുള്ള ഹോട്ടലില്‍ വെച്ചാണ് സിദ്ദിഖിനെ ഷിബിലി അടങ്ങുന്ന സംഘം വെട്ടി കൊലപ്പെടുത്തിയത്. ഹണി ട്രാപ്പാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹണി ട്രാപ്പല്ലെന്ന പ്രതികളിലൊരാളായ ഫര്‍ഹാനയുടെ പ്രതികരണം.