സ്പീക്കർ എഎൻ ഷംസുദ്ദീന് നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ മൃതദേഹം മോർച്ചറിയിൽ നോക്കിയാൽ മതിയെന്ന പി ജയരാജന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി ശോഭാസുരേന്ദ്രൻ. കണ്ണൂർ ജില്ലയിലെ അക്രമങ്ങൾക്കും മാഫിയ പ്രവർത്തനങ്ങൾക്കും മാർക്സിസ്റ്റ് പാർട്ടിയുടെ ആളായി പ്രവർത്തിച്ച വ്യക്തിയാണ് പി ജയരാജൻ.
“വയസുകാലത്ത് പരാധീനതകളുമായി വീട്ടിലിരിക്കുന്നതാണ് നല്ലത്. കാലം കുറേ മുന്നോട്ട് പോയി മിസ്റ്റർ ജയരാജൻ, ഗുണ്ടാ മാഫിയ നേതാക്കൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കുന്നവരല്ല യുവമോർച്ചക്കാർ. നിങ്ങളൊരുപാട് പേരെ മോർച്ചറിക്ക് അകത്താക്കി, ഈ ഡയലോഗ് കൊണ്ട് പിണറായിയുടെ ശ്രദ്ധകിട്ടും എന്ന് മാത്രമേയുള്ളൂ ” എന്നും പി ജയരാജൻ പ്രതികരിച്ചു.
എ എൻ ഷംസീർ ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിയാണ്. അദ്ദേഹത്തിനെതിരെ യുവമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയുമായാണ് പി ജയരാജൻ രംഗത്തെത്തിയത്.