പലരും ആവശ്യങ്ങൾ കൂടുന്നത് അനുസരിച്ച് ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും കൂട്ടും. എന്നാൽ ലോൺ അടയ്ക്കേണ്ട സമയം എത്തുമ്പോളാകും ബുദ്ധിമുട്ടിലാകുന്നത്. ഒരു ക്രഡിറ്റ് കാർഡിന്റെ ലോൺ അടച്ച് തീർക്കാൻ വേണ്ടിയാകും പലരും മറ്റൊരു ക്രഡിറ്റ് കാർഡിനെ ആശ്രയിക്കുന്നത്. എമർജൻസി പർപ്പസിന് ഉപയോഗിക്കാനുളള ഒന്ന് മാത്രമായാണ് നമ്മൾ ക്രഡിറ്റ് കാർഡിനെ കാണേണ്ടത് എന്നാണ് ട്രേഡിങ് വിദഗ്ദൻനും മിഥുൻസ് മണി മാർക്കറ്റ് ചെയർമാനുമായ മിഥുൻ ഗിരീശൻ പറയുന്നത്.
ബാങ്കുകൾ പർച്ചേസിങ് പവർ കൂടുന്നത് അനുസരിച്ച് നമ്മുക്ക് ഉപയോഗിക്കാവുന്ന ലിമിറ്റും കൂട്ടി കൊണ്ട് ഇരിക്കും. അധിക വരുമാനമായി ക്രഡിറ്റ് കാർഡിനെ കാണരുതെന്നും മിഥുൻ ഓർമ്മിപ്പിക്കുന്നു.കാരണം പ്രതിവർഷം 30-40% വരെ പലിശ നമ്മുക്ക് ക്രഡിറ്റ് കാർഡിന് ചിലവഴിക്കെണ്ടി വരുമെന്നത് തന്നെയാണ്. മൾട്ടിപ്പിൾ കാർഡ്സ് ഉപയോഗിക്കുന്നവർ അതൊരു ഒറ്റ കാർഡിലേക്ക് ചുരുക്കണം.
ഏറ്റവും കുറഞ്ഞ പലിശ നിരക്കുളള ബാങ്കുകൾ വേണം ഇതിനായി തിരഞ്ഞെടുക്കാൻ.അതേസമയം, ട്രേഡിങ് പോലെ അധിക വരുമാനം കിട്ടാനുളള മാർഗങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ആവശ്യങ്ങൾക്കായി ക്രഡിറ്റ് കാർഡ് പോലുളള പലിശ കൊടുക്കേണ്ടി വരുന്ന മാർഗങ്ങൾ സ്വീകരിക്കേണ്ടിയും വരില്ല. ശരിയായി പഠിച്ച് ചെയുന്നവർക്ക് ട്രേഡിങ് എന്നും ലാഭം എളുപ്പത്തിൽ കിട്ടുന്ന മേഖല തന്നെയാണ്.